തിരുവനന്തപുരം: ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്. എല്‍.സി, എസ്.എസ്.എല്‍.സി (എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസ്സുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാധ്യാപകര്‍ക്ക് മേയ് 21 നകം സമര്‍പ്പിക്കണം. പ്രഥമാധ്യാപകര്‍ക്ക് മേയ് 22 വരെ ഓണ്‍ലൈന്‍ വേരിഫിക്കേഷന് നടത്താം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയതിന്റെ പ്രിന്റൗട്ടും ഫീസും സ്കൂളുകളില്‍ സമര്‍പ്പിക്കാ ത്തതും പ്രഥമാധ്യാപകര്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷന് നടത്താത്തതുമായ അപേക്ഷകള്‍ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് പരിഗണിക്കില്ല. വിശദവിവ രങ്ങള്‍ക്ക്: www.pareekshabhavan.kerala.gov.in.
