മണ്ണാര്‍ക്കാട്: ഡെങ്കിപ്പനി നിയന്ത്രണം ജനപങ്കാളിത്തത്തിലൂടെ എന്ന സന്ദേശവുമായി ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മണ്ണാര്‍ക്കാട്ട്, ഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസ്, മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം എന്നിവരുടെ സംയുക്തഭാമുഖ്യത്തിലാണ് പരിപാടി നടന്നത്. മുനിസി പ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ജി.എം.യു.പി. സ്കൂളിലേക്ക് ബോധവല്‍ക്കരണ പ്രചരണറാലിയും നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന നടന്ന യോഗത്തില്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീലാദേവി മുഖ്യാതിഥിയായി. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സ്മിത ഡെങ്കിപ്പനി പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൻ പ്രാണിജന്യ രോഗ നിയന്ത്രണ യന്ത്രങ്ങളുടെയും കൊതുക് കൂത്താടികളുടെയും പ്രദർശനവും വേദിയിൽ ഒരുക്കിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതുശങ്കര്, ജനപ്രതിനിധികളായ നിസാമുദ്ദീന്‍ പൊന്നംകോട്, ജി.സുരേഷ്കുമാര്‍, പി.കദീജ,ഡി.എം.ഒ. ടി.വി റോഷ്, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫിസര്‍ പി.വി സാജന്, താലൂക്ക് ആശുപത്രി സൂപ്രണ്ട് മേരി ജ്യോതി വില്‍സണ്‍, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, അംഗനവാടി പ്രവർത്തകർ, നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തകർ, അലനല്ലൂർ ഹെൽത്ത് ബ്ലോക്കിലെയും കുമരംപുത്തൂ ർ കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, പൊതുജനങ്ങ ൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
