അലനല്ലൂര്‍: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കിയത് ഗുരുതരമായ വീഴ്ചയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും വിസ്ഡം ഇസ്ലാ മിക് സ്റ്റുഡന്റ്സ് ഒര്ഗനൈസേഷന് അലനല്ലൂര്‍ മണ്ഡലം സമിതി സംഘടിപ്പിച്ച സമ്മറൈസ് മോറല്‍ സ്കൂള്‍ ആവശ്യപ്പെട്ടു.
പരീക്ഷ നടത്തിപ്പിലെ വീഴ്ചകള്‍ തുടര്‍ക്കഥയാകുന്നത് വിദ്യാര്‍ഥികളില്‍ പരീക്ഷയോടുള്ള വി ശ്വാസ്യത നഷ്ടപ്പെടാനും മാനസിക സംഘര്‍ഷങ്ങള്‍ക്കും കാരണമാകുമെന്ന് യോഗം വിലയിരു ത്തി. പഴുതടച്ച സുതാര്യമായ പരീക്ഷാസംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടു ക്കണമെന്നും ആവശ്യപ്പെട്ടു.
വിസ്ഡം മണ്ഡലം പ്രസിഡന്റ് ടി.കെ സദഖത്തുള്ള ഉദ്ഘാടനം ചെയ്തു.വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം പ്രസിഡന്റ് അനസ് അല്‍ ഹികമി അധ്യക്ഷനായി. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് ശറഫു ദ്ധീന് ഷറഫി, ഷംജാസ് കെ അബ്ബാസ്, നൗഷാദ് കൊടിയംകുന്ന്, അഫ്സല് പാലക്കാഴി, ജസീം പൂക്കാടഞ്ചേരി, അദീബ് പൂക്കാടഞ്ചേരി എന്നിവര്‍ സംസാരിച്ചു.
