മണ്ണാര്‍ക്കാട്: അസ്ഥിസംബന്ധമായ രോഗങ്ങളും, ബുദ്ധിമുട്ടുകളും നേരിടുന്നവര്‍ക്ക് ആശ്വാസ മേകാന്‍ മണ്ണാര്‍ക്കാട്ടെ മെഡിക്കോ ബസാറില്‍ സൗജന്യ അസ്ഥിബലക്ഷയ നിര്‍ണയ ക്യാംപ് സംഘടിപ്പിക്കുന്നു. മെയ് 17-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാംപിന് പ്രമുഖ അസ്ഥിരോഗ വിദഗ്ദ്ധന് ഡോ. പി.എസ് മാനസ് നേതൃത്വം നല്‍കും. ക്യാംപില്‍ പങ്കെടു ക്കുന്നവര്‍ക്ക് 2,000 രൂപയോളം ചിലവുവരുന്ന അസ്ഥിരോഗ ബലനിര്‍ണയ ടെസ്റ്റും (ബി.എം.ഡി) ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് മെഡിക്കോ ബസാര്‍ മാനേ ജ്മെന്റ് അറിയിച്ചു.
അസ്ഥികളുടെ ദുര്‍ബലത കൃത്യമായി കണ്ടെത്തി ഭാവിയില്‍ അസ്ഥികള്‍ ഒടിയാനുള്ള സാധ്യത മുന്‍കൂട്ടി വിലയിരുത്താന്‍ സഹായിക്കുന്ന പരിശോധനയാണ് ബി.എം.ഡി. അസ്ഥിരോഗങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സഹായകമാകും. പ്രധാനമായും 45 വയസ് കഴിഞ്ഞവര്‍, മുട്ടു വേദന, നടുവേദന, കഴുത്തുവേദന, മടമ്പ് വേദന, സന്ധിവേദന, കൈകാല്‍ തരിപ്പും കടച്ചിലും അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ പരിശോധന ഏറെ പ്രയോജനകരമാണ്.
കൂടാതെ, ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകള്‍, അസ്ഥികള്‍ ദുര്‍ബലമാണെന്ന് സംശയിക്കു ന്നവര്‍, പുകവലി അല്ലെങ്കില്‍ മദ്യാപന ശീലമുള്ളവര്‍ എന്നിവരും അസ്ഥികളുടെ ബലം പരിശോ ധിക്കുന്നത് ഉചിതമായിരിക്കും. അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ദീര്‍ഘകാല അസ്ഥിരോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആവശ്യമായ വിദഗ്ദ്ധ നിര്‍ദ്ദേശങ്ങളും ക്യാംപില്‍ ലഭ്യമാകും. എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് 5.30മുതല്‍ ഏഴ് മണി വരെ ഓര്‍ത്തോ വിഭാഗത്തില്‍ ഡോക്ടറുടെ സേവനമുണ്ടായിരിക്കും. ക്യാംപില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് മണ്ണാര്‍ക്കാട് മെഡിക്കോ ബസാറുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 99466 24422, 9946685533.
