മണ്ണാര്‍ക്കാട്: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്ഗനൈസേഷന് (സി.ഇ.ഒ.) സംസ്ഥാന കമ്മിറ്റി ഈ മാസം 23-ന് കോഴിക്കോട് വെച്ച് നടത്തുന്ന സഹകരണ സംരക്ഷണ റാലി വിജയിപ്പിക്കാന്‍ സി.ഇ.ഒ. ജില്ലാ കണ്വെന്ഷന് തീരുമാനിച്ചു. ജില്ലയില്‍ നിന്നും 60 അംഗങ്ങളെ പങ്കെടുപ്പിക്കും. കണ്വെന്ഷന് സംസ്ഥാന സെക്രട്ടറി എ.കെ അഷറഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റഷീദ് മുത്തനില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നൗഷാദ് പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, സി.ഇ.ഒ. ജില്ലാ ജനറല്‍ സെക്രട്ടറി ഹുസൈന് വളവുള്ളി, മറ്റുഭാരവാഹികളായ ഷാനവാസ്, കെ.ടി അബ്ദുല്ല, ഷംസുദ്ദീന്, സിനാജ്, മുസ്തഫ താഴത്തേതില്‍, കെ.പി ഫവാസ്, സുനീര്‍ പാണക്കാടന്, മന്‍സൂര്‍, ഷെരീഫ് കാരാ കുറുശ്ശി, അന്‍ഷാദ്, ഷെരീഫ് തച്ചമ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
