ആദ്യ വിമാനം നാളെ പുലര്‍ച്ചെ 12.20-ന്
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റിലെ ഹജ്ജ് ക്യാംപ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ. ഹുസൈന് സഖാ ഫി ചുള്ളിക്കോട് അധ്യക്ഷനായി. ഹാജിമാര്‍ക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം നിയുക്ത എം.എല്‍.എ. ടി.പി അഷ്റഫലി എം.എല്‍.എ. നിര്‍വഹിച്ചു.
ഇത്തവണ 969 തീര്‍ഥാടകരാണ് കരിപ്പൂരില്‍ നിന്ന് യാത്രയാകുന്നത്. 686 സ്ത്രീകളും 283 പുരുഷ ന്മാരും കര്‍ണാടകയില്‍ നിന്നുള്ള നാലു തീര്‍ഥാടകരും ഇതില്‍ ഉള്‍പ്പെടുന്നു. മെയ് 14 മുതല്‍ 17 വരെയാണ് കരിപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആകാശ എയര്ലൈ ന്‍സിന്റെ 145 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ആദ്യ വി മാനം വ്യാഴാഴ്ച പുലര്‍ച്ചെ 12.20-നും രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 2.25 നുമാണ് പുറപ്പെടുക. തീര് ഥാടകര്ക്ക് ആവശ്യമായ താമസം, ഭക്ഷണം, പ്രാഥമിക ആരോഗ്യ സൗകര്യങ്ങള്‍ എന്നിവ ഹജ്ജ് ഹൗസിലും എയര്‍പോര്‍ട്ടിലും ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ട്രെയിനര്‍മാരും വോളന്റിയര്മാ രും സേവനത്തിനായി സജ്ജരാണ്.
ഇത്തവണ ആകെ 13,194 തീര്‍ഥാടകരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജജിന് പുറപ്പെടുന്നത്. ഇതില്‍ 4,326 പുരുഷന്മാരും 8,868 സ്ത്രീകളും ഉള്‍പ്പെടുന്നു. കരിപ്പൂര്‍ വഴി 969 പേര്, കൊച്ചിയില്‍ നിന്ന് 7,931, കണ്ണൂരില്‍ നിന്ന് 4,270 എന്നിങ്ങനെയാണ് വിവിധ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി യാത്രയാകുന്ന തീര്‍ഥാടകരുടെ കണക്കുകള്‍. കൂടാതെ ലക്ഷദ്വീപ്, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക തുടങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 657 തീര്‍ഥാടകരും കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഉപയോഗിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ആകെ 13,851 തീര്‍ത്ഥാടകരാണ് കേരളത്തിലെ എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ വഴി യാത്രയാകുന്ന ത്. സംസ്ഥാനത്തു നിന്നുള്ള 28 പേര് കേരളത്തിന് പുറത്തുള്ള എംബാര്‍ക്കേഷന്‍ വഴിയും യാത്ര യാകുന്നുണ്ട്.
ചടങ്ങില്‍ എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, നിയുക്ത എം.എല്‍. എമാരായ ടി.പി അഷ്റഫലി, ടി.വി ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി, കൊണ്ടോട്ടി നഗരസഭാ ചെയര്മാന് യു.കെ മുഹമ്മദ് ഷാ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് പി.കെ.സി അബ്ദുറഹിമാന്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സക്കീന, ഹജ്ജ് കമ്മി റ്റിയംഗവും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ അഡ്വ.പി.മൊയ്തീന് കുട്ടി, ഹജ്ജ് കമ്മി റ്റി മെമ്പര്‍മാരായ പി. അബ്ദുറഹിമാന്, അനസ് ഹാജി, മുഹമ്മദ് റാഫി, ഷംസുദ്ധീന് അരിഞ്ചിറ, ആകാശ എയര്‍ പ്രതിനിധി റിഷി കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹജ്ജ് കമ്മിറ്റിയംഗവും സംഘാടക സമിതി കണ്‍വീനറുമായ അഷ്കര്‍ കോറാട്,അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് എന്നിവര്‍ സംസാരിച്ചു. പ്രാര്‍ഥനയ്ക്ക് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി നേതൃത്വം നല്കി.
