എടത്തനാട്ടുകര: കല്പകഞ്ചേരി ആനപ്പടിക്കല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ‘തണല്‍ ഫോസ്റ്റര്‍ കെയര്‍’ പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഏരിയയിലെ അനാഥ കുടുംബ ങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികള്‍ക്കായി എടത്തനാട്ടുകര കോട്ടപ്പള്ള സലഫി സെന്ററില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃ സംഗമത്തിലാണ് പഠനാവശ്യത്തിനുള്ള നോട്ട് പുസ്തകങ്ങള്‍, ബാഗ്, കുട, ഇന്‍സ്ട്രുമെന്റല്‍ ബോക്സ്, പേന, പൗച്ച്, വാട്ടര്‍ ബോട്ടില്‍ എന്നിവയടങ്ങിയ കിറ്റുകള്‍ നല്‍കിയത്.
അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു. കല്പകഞ്ചേരി തണല്‍ ഫോസ്റ്റര്‍ കെയര്‍ കോര്‍ഡിനേറ്റര്‍ നസീഫ് മാസ്റ്റര്‍ മോങ്ങം അധ്യക്ഷനാ യി. ഫോസ്റ്റര്‍ കെയര്‍ അക്കാദമിക് കോര്‍ഡിനേറ്റര്‍ ഹിഷാം എന്‍ജിനീയര്‍ പ്രോജക്റ്റ് വിശദീക രണം നടത്തി. സംസ്ഥാനതല അധ്യാപക പരിശീലകന് എം.ടി റഷീദ് മാസ്റ്റര്‍,കാലിക്കറ്റ് യൂണി വേഴ്സിറ്റി ഗവേഷണ വിദ്യാര്‍ഥി സലീല്‍ താനാളൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടു ത്തു.എടത്തനാട്ടുകര ഏരിയ കോര്‍ഡിനേറ്റര്‍ പി.പി സുബൈര്‍ മാസ്റ്റര്‍, അസിസ്റ്റന്റ് കോര്‍ഡിനേ റ്റര്‍ സി. യൂസഫ് ഹാജി എന്നിവര്‍ സംസാരിച്ചു. മുസ്തഫ മദനി, ഫിറോസ് മദനി,എടത്തനാട്ടുകര ഏരിയയിലെ ഫോസ്റ്റര്‍ കെയര്‍ വോളന്റിയര്‍മാര്‍ മെന്റര്‍മാര്‍ എന്നിവരും പങ്കെടുത്തു.
അനാഥരായ കുട്ടികള്‍ക്ക് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസവും ദിശാബോധവും സാംസ് കാരിക വളര്‍ച്ചയും നല്കി അവരെ സനാഥരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനപ്പടിക്കല്‍ ട്രസ്റ്റ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എടത്തനാട്ടുകരയിലെ നാനൂറിലധികം നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം ഭക്ഷ്യക്കിറ്റുകളും രോഗികള്‍ക്ക് വിലകൂടിയ മരുന്നുകളും വിതരണം ചെയ്തുവരുന്നു. കെ.എന്‍.എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം ട്രഷറര്‍ കാപ്പില്‍ നാസര്‍, ഐ.എസ്.എം. ജില്ലാ ജോയിന്റ് സെക്രട്ടറി വി.സി ഷൗക്ക ത്തലി മാസ്റ്റര്‍, പി.പി ബഷീര്‍ മാസ്റ്റര്‍, ഐ.എസ്.എം നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഷൗക്കത്ത് പാറക്കല്‍, ഇബ്രാഹിം ചേരിപറമ്പ്, മഖ്ബൂല്‍ കാരാടന്‍, സജാദ് കൊണ്ടായത്ത്, എ.പി ഉസ്മാന് മാസ്റ്റര്‍, ഉണ്ണീന്‍ കുട്ടി കാപ്പുപറമ്പ്, നീറന്കഴിയന് മുഹമ്മദ് ബഷീര്‍, റസാഖ് മംഗലത്ത്, ഉമ്മര്‍ പോത്തുകാടന്, മുസ്തഫ കാര, ഹസ്സന് പൂക്കാടംഞ്ചേരി, വീരാന്‍ കുട്ടി പൂതാനി, മരക്കാര്‍ ഫാറൂഖി ഒതുക്കുംപുറത്ത്, എം.ജി.എം ജില്ലാ സെക്രട്ടറി പി. കുഞ്ഞിമ്മ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.
