മലപ്പുറം: മങ്കടയില്‍ സുഹൃത്തുക്കളായ നാലു വിദ്യാര്‍ഥികള്‍ മിന്നലേറ്റ് മരിച്ചു. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. വെള്ളില പുതുകൂടിമലയില് അലിയുടെ മകന് റഹീസ് (20), കൂരിമണ്ണില്‍ പുത്തന്‍ വീട്ടില്‍ സൈതലവിയുടെ മകന് ബഹാസ് (18), ആലിക്കാപറമ്പില്‍ അസീസിന്റെ മകന് സിയാദ് (18), കറുത്താന്‍ കുത്തില്‍ നിസാറിന്റെ മകന് ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷന് (20), ഇഷ്ഹത്ത് (16) എന്നിവര്‍ക്കും മറ്റൊരു വിദ്യാര്‍ഥിക്കും പരിക്കേറ്റു.
മങ്കട വെള്ളില കടുക്കാസിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിലെത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേ രുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. അപകടവിവര മറിഞ്ഞയുടന്‍ ആറു കുട്ടികളെ നാട്ടുകാര്‍ കണ്ടെത്തി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. ഇതില്‍ രണ്ടുപേര്‍ ആശുപത്രിയിലെത്തി ക്കുമ്പോള് തന്നെ മരിച്ചിരുന്നുവെന്നാണ് വിവരം.
സംഘത്തില്‍ ഏഴാമതൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന വിവരം പരിക്കേറ്റ കുട്ടികളില്‍ ഒരാള്‍ ബോധം വന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് പാറയിടുക്കില്‍ വീണുകിടക്കുന്ന നിലയില്‍ ഏഴാമത്തെ കുട്ടിയെ കണ്ടെത്തിയത്.
CONTENT CREDIT TO MALAYALA MANORAMA ONLINE DESK