കല്ലടിക്കോട്: ഇടക്കുറുശ്ശിയില്‍ നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ റിട്ട. അധ്യാപകന് മരിച്ചു. മണ്ണാര്‍ക്കാട് പെരിമ്പടാരി ഒന്നാംമൈല്‍ ഹില്‍വ്യൂ നഗറില്‍ ചാത്തംകുളം സി.കെ അബ്ബാസ് മാസ്റ്റര്‍ (64) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണം നടക്കുന്ന സ്ഥലത്തെത്തിയശേഷം, ഭക്ഷണം വാങ്ങുന്നതിനായി ഹോട്ടലിലേക്ക് റോഡരുകിലൂടെ നടന്നുപോകുമ്പോഴാണ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അബ്ബാസ് മാസ്റ്ററെ ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം മണ്ണാര്‍ക്കാട് ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
25വര്‍ഷത്തോളം തെങ്കര ഗവ.ഹൈസ്കൂളിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുന്തി പ്പുഴ ജി.എം.എല്‍.പി. സ്കൂളിലെ പ്രധാനഅധ്യാപകനായിരുന്നു. അട്ടപ്പാടി കാവുണ്ടിക്കല്‍ ജി. ഡബ്ല്യു.എല്‍.പി. സ്കൂളിലെ പ്രധാന അധ്യാപകനായിരിക്കെയാണ് സര്‍വീസില്‍ നി്ന്നും വിരമി ച്ചത്. ഭാര്യ: റസിയ (റിട്ട.അധ്യാപിക). മക്കള്‍: റമീസ്, റനീസ്. മരുമക്കള്‍: ഡോ.ഷഹനാസ്, ഡോ.ഷയാന.