കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറം വാര്‍ഡില്‍ മഴയെത്തും മുന്‍പേ ശുചീകരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രി, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടു ത്തു. വാര്‍ഡ് മെമ്പര്‍ റഷീദ് മുത്തനില്‍ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹസീന ബോധവല്‍ക്കരണ ക്ലാസെടുത്തു. കെ.ബാവ, മുന്‍ മെമ്പര്‍ റഫീന മുത്തനില്‍, അങ്കണ വാടി വര്‍ക്കര്‍ ദേവകി കുട്ടി, ആശാവര്‍ക്കര്‍ ശാന്തകുമാരി, ഹംസീന എന്നിവര്‍ സംസാരിച്ചു.
