കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കോട്ടോപ്പാടം ടൗണും ഗ്രാമ പഞ്ചായത്ത് ഓഫിസ് പരിസരവും വൃത്തിയാക്കി. ശുചീകരണ കാംപെയിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു ചന്ദ്രന് നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി. വിവിധ വാര്‍ഡുകളില്‍ മഴക്കാല രോഗപ്രതി രോധവും പരിസരശുചിത്വവും ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭരണ സമിതി അറിയിച്ചു. ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ സൈനുദ്ദീന്‍ താളിയില്‍, ദീപ ഷിന്റോ, സുമയ്യ ചെരോതൊടി തുടങ്ങിയവര്‍ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ബഷീര്‍, മുഹമ്മദാലി പറമ്പത്ത്, അയ്യപ്പന്, ആസിഫ് അലി, മുഹമ്മദ് സാലിം, നൗഷാദ്, ആമിനക്കുട്ടി, ഹുസ്ന ബഷീര്‍, ജസീന, സ്മിജിത, സുഹറ, ജെ.എച്ച്.ഐ. ഹസീന, അക്കൗണ്ടന്റ് അനില്‍കുമാര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, സി.ഡി.എസ്. അംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
