മണ്ണാര്‍ക്കാട്: നഗരസഭയിലെ പെരിമ്പടാരി വാര്‍ഡിലുള്ള വടക്കന്കുന്ന് ഉള്‍പ്പടെയുള്ള പ്രദേശങ്ങ ളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യമുണ്ടായ സാഹചര്യത്തില്‍ നഗരസഭ പ്രതിരോധ പ്രവര് ത്തനങ്ങള് ഊര്‍ജിതമാക്കി. വീടുകളുടെ ചുവരുകളിലും മതിലിലുമെല്ലാമാണ് ഒച്ചുകള്‍ വ്യാപക മായി കാണുന്നത്. പുകയില-തുരിശ് ലായനി ഉപയോഗിച്ചുള്ള പ്രതിരോധമാണ് ഇപ്പോള്‍ ആരംഭി ച്ചിരിക്കുന്നത്.പെരിമ്പടാരിക്ക് പുറമെ കുന്തിപ്പുഴ, നമ്പിയംകുന്ന് വാര്‍ഡുകളിലും ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച നമ്പിയംകുന്ന് ഭാഗത്ത് കൂടുതല്‍ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
ലോകത്തെ പ്രധാനപ്പെട്ട നൂറ് അക്രമി ജീവിവര്‍ഗങ്ങളില്‍പ്പെട്ട ആഫ്രിക്കന്‍ ഒച്ചുകളെ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി നഗരസഭാപരിധിയില്‍ മഴക്കാലത്ത് കണ്ടുവരുന്നുണ്ട്. നെല്ലിപ്പുഴ-കുന്തിപ്പുഴ തീരങ്ങളോട് ചേര്‍ന്നുള്ള പച്ചപ്പും ജലാംശവും കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. ചൂടുള്ള സമയങ്ങളില്‍ മണ്ണിലും മരങ്ങളിലും ഒളിച്ചിരിക്കുന്ന ഒച്ചുകള്‍ അന്തരീക്ഷം തണുക്കുന്നതോടെയാണ് പുറത്തേക്കിറങ്ങുന്നത്. രോഗകാരികളായ ഇവയുടെ സാന്നിധ്യം കര്‍ഷകര്‍ക്കും പുഴയോരപ്രദേശങ്ങളില്‍ താമസിക്കുന്നവരേയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നു. മുന്‍വര്‍ഷങ്ങളില്‍ ഉപ്പും ചുണ്ണാമ്പും വിതറിയാണ് ഒച്ചുകളെ പ്രതിരോധിച്ചിരുന്നതെങ്കില്‍ ഇത്തവണ പുകയില ലായനിയും തുരിശ് ലായനിയും കലര്‍ത്തിയ മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഇത് കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനാലാണ് ഈ മാറ്റം.
പുകയില-തുരിശ് ലായനി തയാറാക്കുന്ന വിധം.
25 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ പത്ത് മിനുട്ട് നേരം തിളപ്പിക്കുക.
60 ഗ്രാം തുരിശ് ഒന്നര ലിറ്റല്‍ വെള്ളത്തില്‍ ലയിപ്പിക്കുകയും വേണം. ഇത് രണ്ടും കൂട്ടിക്കലര്‍ത്തിയ ശേഷം ആഫ്രിക്കന്‍ ഒച്ച് രൂക്ഷമായ പ്രദേശങ്ങളില്‍ സ്േ്രപ ചെയ്യുക.
