മണ്ണാര്‍ക്കാട്: മലിനീകരണ നിയന്ത്രണരംഗത്ത് മികച്ചപ്രകടനം കാഴ്ചവെച്ചതിന് തിരഞ്ഞെടുത്ത മേഖലകള്‍ക്ക് കീഴിലുള്ള യൂണിറ്റുകള്‍ക്ക് മലിനീകരണ നിയന്ത്രണ അവാര്‍ഡിന് അപേക്ഷി ക്കാനുള്ള തിയതി മെയ് 20 വരെ നീട്ടി. മലിനീകരണ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, മിഷന് ലൈഫ് ലക്ഷ്യങ്ങള്‍ നേടിയെടുക്കല്‍ എന്നീ മേഖലകളില്‍ മികവ് പുലര്‍ത്താനുള്ള മനോഭാവം സ്ഥാപനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നതിനാണ് അവാര്‍ഡ്.
വ്യവസായശാലകള്‍ (വന്കിടം, ഇടത്തരം, ചെറുകിടം), സ്റ്റോണ്‍ ക്രഷര്‍, ഡയറി വ്യവസായം, ആശുപത്രികള്‍ (സര്‍ക്കാര്‍, സ്വകാര്യ), വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റീസ് (യൂസ്ഡ് ഓയില്‍/ വേസ്റ്റ് ഓയില്‍ റീസൈക്ലിങ് യൂണിറ്റ്, വേസ്റ്റ് ടയര്‍ റീസൈക്ലിങ് യൂണിറ്റ്, പ്ലാസ്റ്റിക് വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ്, റെന്‍ഡറിങ് പ്ലാന്റ്, കോമണ്‍ ബയോ-മെഡിക്കല്‍ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്), തദ്ദേശസ്വ യംഭരണ സ്ഥാപനങ്ങള്‍ (കോര്പ്പറേഷന് & മുനിസിപ്പാലിറ്റി), ഹോട്ടല്‍, റിസോര്‍ട്ട്സ്, പ്രിന്റ് ആന്‍ഡ് വിഷ്വല്‍ മീഡിയ, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്, സീപ്പോര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപ നങ്ങള്‍, വാട്ടര്‍ തീം പാര്‍ക്ക്, ആരാധനാലയങ്ങള്‍, ബസ് ടെര്‍മിനല്‍ (കൊമേഴ്സ്യല്‍ സ്പേസ് ഡിപ്പോ, സര്‍വീസ് സ്റ്റേഷന് തുടങ്ങിയ സംയോജിത സൗകര്യങ്ങളോടെ), സി.ഇ.ടി.പി., സി.എസ്. ടി.പി.,എഫ്.എസ്.ടി.പി.,റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ്സ്, ഹരിത വിദ്യാലയം എന്നീ മേഖലക ളില്‍ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ നല്‍കാനും തീരുമാനിച്ചു.
ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മമായി അവലോകനം ചെയ്ത് ഷോര്‍ട്ട്ലിസ്റ്റ് യൂണിറ്റുകളില്‍ പരി ശോധന നടത്തി ഇതിനായി രൂപീകരിച്ച സെലക്ഷന് കമ്മിറ്റി അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെ ടുക്കുന്നതാണ്. ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.അപേക്ഷാ ഫോം kspcb. kerala.gov.in -ല്‍ ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ താല്പര്യമുള്ളവര് മുകളില്‍ പറയുന്ന വെബ്സൈറ്റില്‍ അപേക്ഷാഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി തന്നെ സമര്‍പ്പിക്കാം. പുരിപ്പിച്ച അപേക്ഷ സലൃമഹമേെമലേുരയമംമൃറ@െഴാമശഹ.രീാ എന്ന ഇ-മെയില്‍ ഐഡി യില്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ ഈ സൈറ്റില്‍ തന്നെ ലഭ്യമാണ്.
