കല്ലടിക്കോട്: മീന്‍വല്ലം ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിനു കീഴിലുള്ള പവര്‍ഹൗസില്‍ അറ്റകുറ്റപണിക്കിടയില്‍ പാമ്പ് കടിയേറ്റു. കരാര്‍ തൊഴിലാളിയായ കാസര്‍ഗോഡ് വെള്ളരി ക്കുണ്ട് ബളാല്‍ കുഴിങ്ങാട് പാറക്കാട്ട് വീട്ടില്‍ കൃഷ്ണന് (38) ആണ് പാമ്പ് കടിയേറ്റത്. ഞായറാഴ്ച രാവിലെ 8.30-നായിരുന്നു സംഭവം. പവര്‍ ഹൗസിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പില്‍ അറ്റകുറ്റ പണിക്കിടെയാണ് സംഭവം. ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അണലി വര്‍ഗത്തില്‍ പ്പെട്ട പാമ്പാണ് കടിച്ചത്. ഇതിനെ പിടികൂടുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ കഴി യുന്ന കൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രവൃത്തങ്ങള് അറിയിച്ചു.
