കാഞ്ഞിരപ്പുഴ: കാഞ്ഞിരം പുല്ലിക്കുളം എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമവും തിരഞ്ഞെടുപ്പ് പൊതുയോഗവും വ്യാപാരഭവനില്‍ നടന്നു. താലൂക്ക് യൂണിയന് പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഹരിദാസ് മുടവക്കാട് അധ്യക്ഷനായി. താലൂക്ക് യൂണിയന് സെക്രട്ടറി കെ.എം രാഹുല്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് രാമചന്ദ്രന് നായര്‍, താലൂക്ക് യൂണിയന് വനിതാ സമാജം പ്രസിഡന്റ് ശാന്തമ്മ ടീച്ചര്‍, മേഖല കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്, കരയോഗം സെക്രട്ടറി ജയകുമാര്‍, വനിതാ സമാജം പ്രസിഡന്റ് ഷീബ എന്നിവര്‍ സംസാരിച്ചു.
