കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം റോഡില്‍ ചെരുള്ളി – പാറക്കാലിന് ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളുന്നു. കല്ലടിക്കോട് നിന്നും മീന്വല്ലത്തേക്ക് എത്താനുള്ള പ്രധാന പാതയാണിത്. മിനി എം.സി.എഫിന് സമീപത്താണ് മാലിന്യം നിക്ഷേപിക്കുന്നത്. ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. മഴപെയ്യുന്നതോടെ മാലിന്യം അഴുകി സമീപത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പ്രയാസകരമാകും. ഈ ഭാഗത്ത് സിസിടിവി കാമറ സ്ഥാപിച്ച്, മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
