മണ്ണാര്‍ക്കാട്: ഗുണനിലവാരമുള്ള പരിശോധനകള്‍ ഉറപ്പുവരുത്തുന്നതിനായി അത്യാധുനിക സജ്ജീകരണങ്ങളുമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ ലാബ് 24 മണിക്കൂറും പ്രവര് ത്തന സജ്ജം. 75-ല്‍പരം ലാബ് പരിശോധനകള്‍ നടത്താന്‍ ശേഷിയുള്ള ഓട്ടോമാറ്റിക് അനലൈ സര് സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഡി.എം.എല്‍.ടി., ബി.എസ്.സി. എം.എല്‍.ടി. പാസായ പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള പത്ത് വിദഗ്ധ ലാബ് ടെക്നീഷ്യന്മാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. പരിശോധന ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ ലാബിനുള്ളില്‍ തന്നെ ഗുണിലവാര പരിശോധനകളും, പുറത്തുള്ള പ്രമുഖ സ്ഥാപനങ്ങളുടെ മേല്നോട്ടത്തിലു ള്ള പരിശോധനകളും ഇവിടെ നടപ്പിലാക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോള്‍ തുടങ്ങിയവയുടെ അളവു നിര്‍ണയിക്കുന്ന ജൈവരാസ പരിശോധനകളുടെ ഗുണനിലവാരം വെല്ലൂരിലെ സി.എം.സിയുടേയും, രക്തകോശങ്ങളുടെ എണ്ണ വും ഗുണനിലവാരം നിര്‍ണയിക്കുന്ന രക്തസംബന്ധമായ പരിശോധനകള്‍, ഡല്‍ഹിയിലെ എംയിസിലും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ലാബില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ കേടുപാടുകള്‍ മുന്‍കൂട്ടി തടയുന്നതിനായുള്ള പരിപാലനവും കൂടാതെ കൃത്യത ഉറപ്പാക്കുന്ന സൂക്ഷ്മപരിശോധനയും ആറുമാസം കൂടുമ്പോള്‍ കൃത്യമായി ചെയ്യുന്നുണ്ട്.ഗുണനിലവാരമോ കാലാവധിയോ കഴിഞ്ഞ പരിശോധനാ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തു ന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള ആരോഗ്യകിരണം പദ്ധതി, ക്ഷയരോഗമുള്ളവര്‍ ക്കായി നടപ്പിലാക്കുന്ന എന്‍.ടി.ഇ.ബി., അതിദരിദ്രര്‍, പട്ടികവര്‍ഗക്കാര്‍ എന്നിവര്‍ക്കുള്ള ലാബ് പരിശോധനകളും തികച്ചും സൗജന്യമാണ്. കൂടാതെ മലേരിയ, ട്രൂനാറ്റ്, സിബിനാറ്റ് പരിശോധന കളും സൗജന്യമാണ്. ആശുപത്രിയില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്കുള്ള കസാപ്, മെഡിസെപ്, കെ.ബി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലാബില്‍ എല്ലാപരിശോധനകളും സൗജന്യമാണ്. ഏതെങ്കിലും കാര്‍ഡ് പരിശോധനകള്‍ പോസിറ്റീവ് ലഭിച്ചാല്‍ സാമ്പിളുകള്‍ നിര്‍ണയ ഹബ് ആന്‍ഡ് സ്പോക്ക് പദ്ധതി പ്രകാരം പാലക്കാട് ജില്ലാ ആശുപത്രിയില്‍ അയച്ച് എലിസ പരിശോ ധന മുഖേന ഫലം ഉറപ്പുവരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
