എടത്തനാട്ടുകര: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ആദര്‍ശ പ്രതിരോധം തീര്‍ക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അഹ്ലുസ്സുന്ന ആദര് ശ പ്രയാണത്തിന്റെ എടത്തനാട്ടുകര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.ആഞ്ഞിലങ്ങാടി ഹൈ ലൈഫ് കണ്വെന്ഷന് സെന്ററില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി.പി ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി.പി സലീം, മൂസ സ്വലാഹി കാര എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ ജോ സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, മണ്ഡലം സെക്രട്ടറി ടി.കെ മുഹമ്മദ് മാസ്റ്റര്‍, മറ്റുഭാരവാഹികളായ ഡോ. ഷാജി സ്വലാഹി, എന്‍. ഷഫീഖ്, ടി.കെ സദീദ് ഹനാന്, കെ.പി റഫീഖ് അലി, എം.ഹിദായത്ത് മാസ്റ്റര്‍, അലി വെള്ളേങ്ങര എന്നിവര്‍ സംസാരിച്ചു. വെള്ളിയഞ്ചേരി, ചേരിപ്പറമ്പ്, കാളമഠം, അണയം കോട്, അണ്ടിക്കുണ്ട്, കരുവരട്ട, ഉപ്പുംകുളം, പടിക്കപ്പാടം, ദാറുല്‍ ഖുര്‍ആന്‍, മുണ്ടക്കുന്ന്, കാപ്പു പറമ്പ്, അമ്പലപ്പാറ എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടു ത്തു.
സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി കുടുംബ സംഗമ പ്രഭാഷണങ്ങള്‍, തസ്ഫിയ ആദര്‍ശ സമ്മേളനം, ലഘുലേഖ വിതരണം, ശാഖാ കണ്വെന്ഷന്, സന്ദേശ യാത്ര, എക്സിക്യൂട്ടീവ് മീറ്റ്, സന്ദേശ യാത്ര, ഓണ്‍ലൈന്‍ പ്രചാരണം എന്നിവയും നടന്നു.
