അലനല്ലൂര്‍: അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീ കരിച്ച ‘അല’ സുവനീറിന്റെ വിതരണവും എഴുത്തുകാരുടെ സംഗമവും സാഹിത്യകാരന് കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. മേലാറ്റൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഷൗക്കത്ത് കര്‍ക്കടാംകുന്ന്, സുഷമ ബിന്ദു, പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി, കെ.പി ഉണ്ണി, വിഷ്ണു അലനല്ലൂര്‍, ടി.കെ ഷഹനിര് ബാബു, കെ.എ സുദര്ശനകുമാര്, കെ.അംബുജാക്ഷി, ഷുഹൈബ് അലനല്ലൂര്‍, പി.പി മന്‍സൂര്‍, ഷാഹിദ ഉമ്മര്‍ക്കോയ, സൈഫു കുഞ്ഞോള്, യൂസഫ് പുല്ലിക്കുന്നന്‍, ഷറീന തയ്യില്‍, അഷറഫ് അലി എക്സല്‍, ഫിറോസ് കീടത്ത്, മന്‍സൂര്‍ തേവര്‍കളത്തില്‍, രാധാ കൃഷ്ണന് ചൂരക്കാട്ടില്‍, കാസിം ആലായന്‍, കെ.തങ്കച്ചന് തുടങ്ങിയവര്‍ പങ്കെടുത്തു.
