എടത്തനാട്ടുകര: എടത്തനാട്ടുകര ടി.എ.എം. യു.പി. സ്കൂളിലെ നിര്‍ധനകുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ടാംകെയര്, ഗൈഡ്സ് യൂണിറ്റ്, വണ്‍വീക്ക് വണ്‍റുപ്പി പദ്ധതികളുടെ സഹകരണത്തോടെയാണ് 43 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയത്. സ്കൂള്‍ മാനേജര്‍ പി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.പി ഉണ്ണീന്‍ ബാപ്പു അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. നസീറാ ജാസ്മിന്, കെ.സുരേഷ് കുമാര്‍, പ്രധാന അധ്യാപകന് ടി.പി സഷീര്‍, സീനിയര്‍ അധ്യാ പകരായ എന്‍.ഫൗസിയ മോള്, സി.പി ഷരീഫ്, കണ്‍വീനര്‍ കെ. മിസ്ലി എന്നിവര്‍ സംസാരിച്ചു.
