അലനല്ലര്‍: കോട്ടോപ്പാടം ഭീമനാട് ഗവ.യു.പി. സ്കൂളിലേക്ക് പതിവുതെറ്റിക്കാതെ ഇത്തവണയും പഠനോപകരണങ്ങളുമായി മുന്‍ അധ്യാപിക മിനി ടീച്ചറെത്തി. സ്കൂളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് വലിയ ആശ്വാസമാകുന്ന ഈ സ്നേഹസമ്മാനം വരാനിരി ക്കുന്ന പ്രവേശനോത്സവത്തില്‍ വിതരണം ചെയ്യും. സാമൂഹിക പ്രതിബദ്ധതയുടേയും വിദ്യാഭ്യാ സപരമായ കരുതലിന്റെ പ്രതീകമാണ് മിനിടീച്ചറുടെ സ്നേഹസമ്മാനമെന്നും, കുട്ടികളുടെ പഠനപുരോഗതിക്ക് ഇത് കരുത്തും ആത്മവിശ്വാസവും നല്‍കുന്നതാണെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രധാന അധ്യാപകന് മുഹമ്മദാലിചാലിയന് പഠനോപകരണ ങ്ങളേറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി കെ.സി അഷ്റഫ്, അധ്യാപകരായ വിനോദ് ചെത്തല്ലൂര്‍, അനീഷ്കുമാര്‍, സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

ടി.സി. വിതരണം
ഏഴാം ക്ലാസ് പൂര്‍ത്തിയാക്കി സ്കൂളില്‍ നിന്നും വിടുതല്‍ വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ടി.സി. വിതരണവും നടന്നു. ഉപരിപഠനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്്കൂളിന്റെ വികസനത്തിനായി നല്കിയ സാമ്പത്തിക സഹായം രക്ഷിതാക്കളുടെ പ്രതിനിധി ബഷീര്‍ നാലകത്തില്‍ നിന്നും പി.ടി.എ. പ്രസിഡന്റ് അബ്ദുല്‍ അസീസ് മുതുകുറ്റി ഏറ്റുവാങ്ങി.മാതൃ സമിതി പ്രസിഡന്റ് ജുമൈല ഇന്താലി, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് അബ്ദുല്‍ സലാം, പി.ടി.എ. അംഗങ്ങള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓരോകുട്ടികള്‍ക്കും പി.ടി.എ. തയാറാക്കിയ സമ്മാനവും ഏറ്റുവാങ്ങിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.
