കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ മേഖലയില്‍ കാട്ടാനകളെത്തി കൃഷിനശിപ്പി ക്കുന്നത് തുടരുന്നു.വെള്ളിയാഴ്ച രാത്രി 11മണിയോടെ ചുള്ളിയാംകുളം ഹോളി ഫാമിലി കോണ്‍ വെന്റിനോട് ചേര്‍ന്ന സ്ഥലത്ത് എത്തിയ കാട്ടാനകള്‍ ഇവിടെയുള്ള കാര്‍ഷികവിളകളും നശി പ്പിച്ചു. വൈദ്യുതി വേലി തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് പ്രവേശിച്ചത്. വാഴ, മര ച്ചീനി തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്.
കാട്ടാനശല്യം നിമിത്തം മൂന്നേക്കര്‍ നിവാസികള്‍ പൊറുതിമുട്ടുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ മരുതംകാട് ഹരീഷിന്റെ കൃഷിയിടത്തിലുമെത്തി കാട്ടാനകള്‍ വാഴകളും കമുകുകളുമെല്ലാം നശിപ്പിച്ചിരുന്നു. നീണ്ടകാലത്തെ അധ്വാനം ഒറ്റരാത്രികൊണ്ട് കാട്ടാനകള്‍ നശിപ്പിക്കുന്നതിന്റെ ധര്‍മ്മസങ്കടത്തിലാണ് ഇവിടെയുള്ള കര്‍ഷകര്‍. വനാതിര്‍ത്തിയില്‍ നിന്നും ഏറെ ദൂരെയുള്ള ജനവാസമേഖലകളിലേക്ക് ഉള്‍പ്പടെ കാട്ടാനകള്‍ കടന്നുവരുന്നത് ജീവിതം ദുസഹമാക്കുന്നു. കഴിഞ്ഞ ഒരുമാസത്തോളമായി രണ്ട് കൊമ്പനാനകളാണ് മേഖലയില്‍ കൃഷിനശിപ്പിക്കുന്നതെ ന്ന് നാട്ടുകാര്‍ പറയുന്നു. വിവരമറിയ്ച്ചപ്രകാരം വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേന (ആര്. ആര്. ടി ) സംഘം മണ്ണാര്‍ക്കാട് നിന്നും ഇവിടെ എത്തുമ്പോഴേയ്ക്കും കാട്ടാനകള്‍ കൃഷിയൊന്നാകെ നശിപ്പിച്ചു കാട് കയറിയിട്ടുണ്ടാകും. ആനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനാ യി മീന്‍വല്ലം മുതല്‍ തുടിക്കോട് വരെ വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവ ര്‍ത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
പ്രതിരോധവേലിയില്ലാത്ത മുണ്ടനാട്, കരിമല, ചെറുമല ഭാഗങ്ങളിലൂടെയാണ് കാട്ടാന ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. പലയിടത്തും സ്വകാര്യ വ്യക്തികള്‍ വൈദ്യുതി വേലി കള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മരങ്ങളും മറ്റും തള്ളിയിട്ടു തകര്‍ത്ത ശേഷമാണ് ആനകള്‍ കൃഷി യിടത്തിലേക്ക് എത്തുന്നത്. കാട്ടാന ശല്യത്തിന് പുറമേ പുലി,കടുവ തുടങ്ങിയതില്‍ നിന്നുള്ള ബുദ്ധിമുട്ടുകളും കര്‍ഷകര്‍ അനുഭവിക്കുന്നുണ്ട് തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ചു കൊണ്ടുപോയ സംഭവം ഉണ്ടായിട്ടും ഒരു കൂട് സ്ഥാപിക്കണം എന്നുള്ള ജനകീയ ആവശ്യം പരിഗ ണിക്കപ്പെട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. രാത്രി വൈകിയാല്‍ കല്ലടിക്കോട്, ഇടക്കുറുശ്ശി തുടങ്ങി യ സ്ഥലങ്ങളില്‍നിന്നും മൂന്നേക്കറിലേയ്ക്ക് ടാക്സി വാഹനങ്ങള്‍ വരാതിരിക്കുന്ന അവസ്ഥയും ഉണ്ട്. അതേസമയം മൂന്നേക്കര്‍ മേഖലയില്‍ കാട്ടാനകളെ തുരത്താന്‍ പട്രോളിങ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
