മണ്ണാര്‍ക്കാട്: സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ അതിക്രമം നടത്തിയെന്നാരോപിച്ച് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പാര്‍ട്ടി ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ചപ്രകടനം കോടതിപ്പടിയില് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ സെന്റര്‍ അംഗം കെ. കെ രാജന് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍, പി.മുസ്തഫ, നിസാര്‍ മുഹമ്മദ്, കെ.മന്‍സൂര്‍, ഐലക്കര മുഹമ്മദാലി, സി.പി സജി തുടങ്ങിയവര്‍ സംസാരിച്ചു.
