കല്ലടിക്കോട്:മുന്നേക്കര്‍ മരുതംകാട് കാട്ടാനായിറങ്ങി കൃഷി നശിപ്പിച്ചു. ചൊവ്വഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മരുതുംകാട് ഹരീഷിന്റെ 100 വാഴകള്‍, ഇരുപതോളം കവുങ്ങ് എന്നി വ ആന ചവിട്ടി നശിച്ചു.വീടിന് പിന്‍വശത്ത് കൂടെ എത്തിയ ഒറ്റയാനാണ് കൃഷി നശിപ്പിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിലൈറ്റ് അടിച്ചെങ്കിലും ആന നിലയുറപ്പിക്കുകയായിരുന്നു. കുലച്ച വാഴകള്‍ തിന്നും നശിപ്പിച്ചും പോയതിനാല്‍ ആന വീണ്ടും ഇറങ്ങാനുള്ള സാധ്യത ഉള്ളതാ യി നാടുകാര് പറയുന്നു. ഈ ഭാഗത്ത് ആന ഇതുവരെ ഇറങ്ങാതെ സ്ഥലമാണ്. ധാരാളം വീടുകള്‍ ഉള്ള പ്രദേശമായതിനാല്‍ നാട്ടുകാര്‍ ഭയത്തിലാണ്. വൈദ്യുത വേലികള്‍ ഒരുക്കി കാട്ടാനകള്‍ വരാനുള്ള സാധ്യത തടയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
