കോട്ടോപ്പാടം: ഭീമനാട് പടിഞ്ഞാറേക്കര ശിവശങ്കരന് മരിച്ച സംഭവത്തില്‍ രണ്ടു പേരെ നാട്ടു കല് പൊലിസ് അറസ്റ്റുചെയ്തു. ഭീമനാട് പൂളമണ്ണ വീട്ടില്‍ അബ്ദുല്‍ ജലീല്‍ (28), മേലാറ്റൂര്‍ ചാലില്‍ വീട്ടില്‍ മുഹമ്മദ് ജൗഹര്‍ (31) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 16-നാണ് ക്ഷേത്രത്തിന് സമീപത്തെ മതിലിന് താഴെ ശിവശങ്കരനെ മരിച്ച നില യില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് പ്രതികള്‍ക്കൊപ്പം മദ്യപിക്കുകയും തുടര്‍ന്നുണ്ടായ വാക്കേറ്റവും അടിപിടിയുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലിസ് പറയുന്നു. ആദ്യം അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളും ശാസ്ത്രീയപരിശോധനകളും വഴി മരണത്തില്‍ ദുരൂഹത കണ്ടെത്തുകയും വിശദമായ അന്വേഷ ണത്തിനൊടുവില്‍ യുവാക്കളെ പിടികൂടുകയുമായിരുന്നു.

അതേസമയം ശിവശങ്കരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച പശ്ചാത്തലത്തില്‍ ഭീമനാട് പ്രദേശ ത്ത് വര്‍ധിക്കുന്ന ലഹരി വില്‍പ്പനക്കെതിരെയും നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് അംഗം രജിത രാജുവിന്റെ അധ്യക്ഷതയില്‍ ഭീമനാട് സെന്ററില്‍ യോഗം ചേര്‍ന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രം, ലങ്കേത്ത് അയ്യപ്പസ്വാമി ക്ഷേത്ര പരിസരം എന്നിവടങ്ങളില്‍ സി.സി.ടി.വി. കാമറ ക്ഷേത്ര കമ്മിറ്റിയുടെ സഹകരണത്തോടെ സ്ഥാപിക്കാനും തീരുമാനിച്ചു. അമ്പത് പേരടങ്ങുന്ന കര്‍മസമിതിയും രൂപീകരിച്ചു.
ഭാരവാഹികള്‍: അസീസ് ഭീമനാട് (ചെയര്മാന്), ശശികുമാര്‍ ഭീമനാട്, ടി.സുരേഷ്കുമാര്‍, കെ.ജയന്, ബി.സി അയ്യപ്പന് (വൈസ് ചെയര്മാന്), രജിത രാജു (കണ്‍വീനര്‍), അബ്ദു, സിദ്ദീഖ് അച്ചിപ്ര, പി.മുഹമ്മദാലി, അനീഷ് ഇടമുറ്റത്ത് (ജോയിന്റ് കണ്‍വീനര്‍), ബിജു മഠത്തില്‍ (ട്രഷര്‍).
