മണ്ണാര്‍ക്കാട്:റേഷന്‍കട വഴി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന ഭക്ഷ്യവസ്തുക്കള്‍ പാക്കിംഗ് ചെയ്യുന്ന കുമരംപുത്തൂരിലെ സപ്ലെയ്‌ക്കോയുടെ കിറ്റ് പാക്കിംഗ് കേന്ദ്രത്തില്‍ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് നേതാവിന്റെ പിറ ന്നാളാഘോഷം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ്. ജന ങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പോയ ജന പ്രതിനിധികളെ രാഷ്ട്രീയ പ്രേരിതമായി ക്വാറന്റെയ്ന്‍ ചെയ്ത ഇടതുപക്ഷ സര്‍ക്കാറിന്റെ അണികളും,തദ്ദേശ സ്വയം ഭരണസ്ഥാ പനങ്ങളിലെ ജനപ്രതിനിധികളും ഉള്‍പ്പെടെ ചേര്‍ന്ന് ആള്‍ക്കൂട്ടം സൃഷ്ട്ടിച്ചാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്.ഇത് സംബന്ധിച്ചു അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരി ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ജില്ലാ കളക്ടര്‍ക്കും,ജില്ലാ പോലീസ് മേധാ വിക്കും പരാതി നല്‍കി.