മണ്ണാര്‍ക്കാട്: റേഷന്‍കട വഴി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കി വരുന്ന ഭക്ഷ്യവസ്തുക്കള്‍ പാക്കിംഗ് ചെയ്യുന്ന കുമരംപുത്തൂരിലെ സിവില്‍ സപ്ലൈകോയുടെ പാക്കിങ് സെന്ററില്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചും ഭക്ഷ്യപ്പൊടികള്‍ ദുര്‍വ്യയം ചെയ്തും സി.പി. ഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പിറന്നാള്‍ ആലോഷം സംബ ന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമപടി സ്വീ കരിക്കണമെന്ന് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപന ഭീതിയിലും നിയമം ലംഘിച്ച ഭരണകക്ഷിയായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുജനത്തെ വെല്ലുവിളിച്ചിരിക്കുകയാണെ ന്നും മാസ്‌ക് ധരിക്കാതെയും സാമുഹിക അകലം പാലിക്കാതെയും
ഭക്ഷ്യവകുപ്പ് മന്ത്രിയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിച്ച നടപടി ക്കെതിരെ കര്‍ശന നടപടി വേണമെന്ന് താലൂക്ക് സപ്ലൈ ഓഫീ സര്‍, സപ്ലൈകോ മാനേജര്‍, ആരോഗ്യവകുപ്പ് എന്നിവര്‍ക്ക് രേഖാ മൂലം നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.യൂത്ത് ലീഗ് ജില്ലാ, മണ്ഡലം നേതാക്കളായ ഗഫൂര്‍ കോല്‍കളത്തില്‍, ഷമീര്‍ പഴേരി, നൗഷാദ് വെള്ളപ്പാടം, അഡ്വ.നൗഫല്‍ കളത്തില്‍, ഷറഫു ചങ്ങ ലീരി, സി.കെ അഫ്‌സല്‍, സമദ് പൂവക്കോടന്‍, സക്കീര്‍ മുല്ലക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ വകുപ്പു ഓഫീസുകളില്‍ പരാതി സമര്‍പ്പിച്ചത്.