കുമരംപുത്തൂര്‍: കോവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കു ന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റ് പാക്കിംഗ് കേന്ദ്ര ത്തില്‍ സിപിഐ യുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐ എസ്എഫ് ജില്ലാ നേതാവിന്റെ പിറന്നാളാഘോഷിച്ച സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.സാമൂഹിക അകലം ലംഘിച്ച കുറ്റത്തിനാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഭക്ഷ്യ ധാന്യങ്ങള്‍ പാക്ക് ചെയ്യുന്ന കേന്ദ്രത്തില്‍ വച്ച് എഐഎസ്എഫ് നേതാവിന്റെ പിറന്നാള്‍ ആഘോഷം സിപിഐ യുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആഘോഷിച്ചത്. യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത രീതിയിലായിരുന്നു പ്രവര്‍ത്തകരുടെ ആഘോഷ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ഇതോടെയാ ണ് ആഘോഷത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അതേസമയം സംഭവം വിവാദമായതോടെ ദൃശ്യ ങ്ങള്‍ പുറത്ത് വിട്ടത് സംബന്ധിച്ചും ആരോപണ-പ്രത്യാരോപണങ്ങ ള്‍ പരസ്യമായും രഹസ്യമായും ഉയരുന്നുണ്ട്.അതേസമയം ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എഐവൈഎഫ് നേതാക്കള്‍ പറഞ്ഞു.കഴിഞ്ഞ ദിവസത്തെ പാക്കിംഗ് ജോലികള്‍ പൂര്‍ത്തിയായതിന് ശേഷം സംഘത്തിലൊരാള്‍ കൊണ്ട് വന്ന കേക്ക് മുറിക്കുക മാത്രമാണ് ചെയ്തതെന്നും ഇതിന് മുമ്പ് എല്ലാവരും കൈ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്തിരുന്ന തായും നേതാക്കള്‍ പറഞ്ഞു.