കാഞ്ഞിരപ്പുഴ: കാഞ്ഞിരം അമ്പംകടവ് പുഴയില്‍ വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ മലമ്പാമ്പിനെ വനംവകുപ്പിന്റെ ആര്.ആര്.ടിയെത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന വലയില്‍ കുടുങ്ങിയ പാമ്പ് മുന്നോട്ട് നീങ്ങാനാകാതെ വെള്ള ത്തില്‍ കിടക്കുകയായിരന്നു. ഇത് കണ്ട നാട്ടുകാരാണ് ആര്.ആര്.ടിയെ അറിയിച്ചത്. പരിക്കുക ളൊന്നുമില്ലെന്നും പാമ്പിനെ വനത്തില്‍ വിട്ടതായും ആര്.ആര്.ടി. അറിയിച്ചു.
വനമേഖലയില്‍ നിന്നും മലമ്പാമ്പുകള്‍ പ്രദേശത്തേക്ക് എത്തുന്നത് പതിവാണ്. കഴിഞ്ഞ രണ്ടാഴ്ച ക്കിടെ മൂന്ന് മലമ്പാമ്പുകളെയാണ് പഞ്ചായത്ത് പരിധിയില്‍ നിന്നും പിടികൂടിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച താമരകുന്നില് കുമാരന്റെ വീടിന് പിറകുവശത്തെ വിറകുപുരയില്‍ നിന്നും മലമ്പാ മ്പിനെ പിടികൂടിയിരുന്നു.
