അഗളി: കേന്ദ്ര സര്‍ക്കാര്‍ അട്ടപ്പാടിക്ക് അനുവദിച്ച ആയുഷ് ആശുപത്രിക്ക് സ്ഥലം കണ്ടെത്താനാ യി സംസ്ഥാന സര്‍ക്കാരും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും മുന്‍കൈയെടുക്കണമെന്ന് അംബേദ്ക റിസ്റ്റ് എംപ്ലോയീസ് പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭൂതിവഴി മൂപ്പന്‍സ് വില്ലയില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് രാജേഷ് ഓള്നടിയന് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ശശി താപ്രോന് മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് നാഗമണി ടീച്ചര്‍ അധ്യക്ഷയായി. ഡെന്റല്‍ വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണം സമഗ്രമായി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ സെക്രട്ടറി സുധീഷ് മരുതളം, കെ. എസ് ബിന്ദു എന്നിവര്‍ സംസാരിച്ചു. കുടുംബസംഗമവും നടന്നു. ഭാരവാഹികള്‍: കെ.എസ് ബിന്ദു (പ്രസിഡന്റ്), വി.സി നാഗമണി (സെക്രട്ടറി), എം.കെ സോമന് (ട്രഷറര്‍)
