വെള്ളിനേഴി: കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ സൗജന്യ പേപ്പര്‍ ബാഗ്, ഫയല്‍, എന്‍വലപ്പ് നിര്‍മാണ പരിശീലനം സംഘടിപ്പിക്കുന്നു. കുളക്കാട് വെള്ളിനേഴി ഗ്രാമപഞ്ചായത്ത് കോംപ്ലക്സില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തില്‍ വെച്ച് 12 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. സൗജന്യപരിശീലനം മെയ് 5ന് തുടങ്ങുമെന്ന് കേന്ദ്രം ഡയറക്ടര്‍ കെ.ബി ശ്രീരാം അറിയിച്ചു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവ.അംഗീകൃത എന്‍.സി.വി.ഇ.ടി. സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30വരെയാണ് പരിശീലന സമയം. പരിശീലനം ഭക്ഷണം ഉള്‍പ്പെ ടെ തികച്ചും സൗജന്യമായിരിക്കും . 18 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷ ന്മാര്‍ക്കും പരിശീലനത്തിന് പങ്കെടുക്കാം. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ ഫോട്ടോ കോപ്പി, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കുളക്കാടുള്ള കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0466 2285554, 9447148554, 9447534932.
