കല്ലടിക്കോട്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കല്ലടിക്കോട് യൂണിറ്റ് കെടി ബാലകൃഷ്ണന്‍ അനുസ്മരണവും തിരിച്ച റിയല്‍ കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.കല്ലടിക്കോട് എസ്‌ഐ ലീലാഗോപാലന്‍ ഉദഘാടനം ചെയ്തു.ചടങ്ങില്‍ സംഘടന അംഗങ്ങ ള്‍ക്ക് ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു.അരിയും പച്ചക്കറിയും പഞ്ചസാരയും വെളിച്ചെണ്ണയും സോപ്പുമുള്‍പ്പെടെ 8 ഇനം പലവ്യ ഞ്ജനവും 10 ഇനം പച്ചക്കറികളും അടങ്ങുന്ന ഭക്ഷ്യകിറ്റുകളാണ് നല്‍കിയത്.യൂണിറ്റ് പ്രസിഡന്റ് എന്‍.രതീഷ് അധ്യക്ഷനായി. അബ്ദു ല്‍ഖാദര്‍,സുജിത് പുലാപ്പറ്റ,പി.കെ.ശ്രീജ,അബ്ദു റഫീഖ്,രാജേഷ് കല,രാജാറാം തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!