എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് ലിറ്റില്‍ കൈറ്റ്സ് മെരിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ലിറ്റില്‍ കൈറ്റ്സ് പരിശീലനം വിജയ കരമായി പൂര്‍ത്തിയാക്കിയ 2023-26 ബാച്ചിലെ 39 കുട്ടികള്‍ക്കാണ് എ ഗ്രേഡോടു കൂടിയ സര്‍ട്ടിഫി ക്കറ്റുകള് ലഭിച്ചത്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഹൈസ്കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്കായി കൈറ്റ് നടത്തുന്ന ഏറ്റവും വലിയ ഐ.ടി ക്ലബ്ബാണ് ലിറ്റില്‍ കൈറ്റ്സ്.പരിശീലനം പൂര്‍ത്തിയാക്കി എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥിയ്ക്ക് ഉപരിപഠനത്തിന് വെയിറ്റേജ് മാര്‍ക്കിനും അര്‍ഹതയുണ്ട്.
സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ നിര്‍വഹിച്ചു. പ്രധാനാധ്യാപകന് കെ.എ. അബ്ദു മനാഫ് അധ്യക്ഷനായി.ലിറ്റില്‍ കൈറ്റ്സ് മെന്റര്‍മാരായ എം. ജിജേഷ്, എ. സുനിത എന്നിവര്‍ പങ്കെടുത്തു.
