എടത്തനാട്ടുകര: വിശുദ്ധ ഖുര്‍ആനിലേക്കും പ്രവാചകചര്യയിലേക്കും മടങ്ങിയാല്‍ ആശയ പരമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പള്ളയില്‍ സംഘടിപ്പിച്ച മുജാഹിദ് ആദര്‍ശ സമ്മേളനം അഭി പ്രായപ്പെട്ടു.
‘നിര്‍ഭയത്വം തൗഹീദിലൂടെ’ എന്ന പ്രമേയത്തില്‍ മെയ് ഒമ്പതിന് ആഞ്ഞിലങ്ങാടിയില്‍ നടക്കുന്ന മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി നടന്ന ആദര്‍ശസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.മൊയ്തീന് മാസ്റ്റര്‍ അധ്യ ക്ഷനായി. മലപ്പുറം ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ ഡയറക്ടര്‍ ഫൈസല്‍ മൗലവി പുതുപ്പറ മ്പ് മുഖ്യ പ്രഭാഷണം നടത്തി.
വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, ജില്ലാ ജോ. സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, മണ്ഡലം പ്രസിഡന്റ് വി.പി ഉമ്മര്‍ മാസ്റ്റര്‍, വിസ്ഡം സ്റ്റുഡന്‍സ് എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് വി. ബിന്‍ഷാദ്, വിസ്ഡം യൂണിറ്റ് സെക്രട്ടറി എം.ഹിദായത്ത് മാസ്റ്റര്‍, യൂണിറ്റ് ട്രഷറര്‍ റഫീഖ് പൂളക്കല്‍, ഷംസുദ്ദീന് പൂതങ്കോടന് എന്നിവര്‍ സംസാരിച്ചു.
ദാറുല്‍ ഖുര്‍ആന്‍ അല്‍ ഹിക്മ അറബി കോളേജില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ആദര്‍ശ പ്രചാരണ ഭാഗമായി ലഘുലേഖ വിതര ണം, ശാഖാ കണ്വെന്ഷന്, സന്ദേശ യാത്ര എന്നിവയും നടന്നു.
