മണ്ണാര്‍ക്കാട്: സി.ഐ.ടി.യു. മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റി മെയ്ദിന റാലിയും സമ്മേളനവും നടത്തി. നഗരത്തില്‍ നടത്തിയ റാലി വര്‍ണാഭമായി. നിരവധി തൊഴിലാളികള്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് റൂറല്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനന്‍ ഉദ്ഘാടനം ചെയ്തു.ഡിവിഷന് പ്രസിഡന്റ് എം.കൃഷ്ണകുമാര്‍ അധ്യ ക്ഷനായി. നേതാക്കളായ നേതാക്കളായ യു.ടി രാമകൃഷ്ണന് മാസ്റ്റര്‍, എന്‍.കെ നാരായണന് കുട്ടി, കെ.കുമാരന്, പി.ദാസന് കെ.മന്‍സൂര്‍, രഞ്ജിത്ത്, നാസര്‍ പാതാക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഡിവിഷന് സെക്രട്ടറി കെ.പി മസൂദ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
