മണ്ണാര്‍ക്കാട്: സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ക്ലിയറന്‍സിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യമായ ഇടപെടലു കള്‍ നടത്തണമെന്ന് കേരള ഗവ.പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നത് മുതല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ തദ്ദേശസ്ഥാപനങ്ങളുടെ ആസ്തികളാണ്. അതിനാല്‍ സ്കൂളുകള്‍ക്ക് ആവശ്യമായ ഭൗതിക സൗക ര്യം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. ആരോഗ്യം, അഗ്നി രക്ഷാസേന, വൈദ്യുതി, വനം തുടങ്ങിയ വകുപ്പുകളില്‍ നിന്നും സുരക്ഷ സംബന്ധിച്ച സാക്ഷ്യ പത്രം ഹാജരാക്കിയാല്‍ മാത്രമേ തദ്ദേശസ്ഥാപനത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍, സര്‍ക്കാര്‍ സ്കൂളുകളുടെ കാര്യത്തില്‍ എല്ലാ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്ക്കാണെന്നിരിക്കെ ഈ കാര്യത്തില്‍ പ്രധാന അധ്യാപകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് അംഗീകരിക്കാനാകില്ല.
ഈ വിഷയത്തില്‍ സംഘടന നേരത്തെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് സെക്ര ട്ടറിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്ന പരിഹാരം കാണുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും നടപടികള്‍ വൈകുകയാണ്. അതിനാ ല്‍ തദ്ദേശ സ്ഥാപനങ്ങള്‍ തങ്ങളുടെ ചുമതല ഏറ്റെടുത്ത് വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണ മെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ജനറ ല്‍ സെക്രട്ടറി ഇ.ടി.കെ ഇസ്മയില്‍, ട്രഷറര്‍ കെ.ബി ബേബി, സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്. ശ്രീജിത്ത്, പി.അയ്യച്ചാമി, മുഹമ്മദലി ചാലിയന്‍, ഒ.കെ ശിവപ്രസാദ്, ബെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു.
