മണ്ണാര്‍ക്കാട്: മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘത്തിന്റെ 21-ാമത് സംസ്ഥാന സമ്മേളനം ഞായറാഴ്ച മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ (മേലേപ്പാട്ട് അച്യുതന് വൈദ്യര് നഗര്‍) നടക്കും. സംസ്ഥാന ത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 500-ല്‍പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9.30-ന് സംസ്ഥാന പ്രസിഡന്റ് എം.പി രവീന്ദ്രന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന ത്തിന് തുടക്കമാകും. വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘടനം ചെയ്യും. വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനുമായ ടി.എസ് ശ്യാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, നഗരസഭാ കൗണ്‍സിലര്‍ ഷീബ സുധീഷ്, സി.പി.എം. മണ്ണാര്‍ക്കാട് ലോക്കല്‍ സെക്ര ട്ടറി കെ.മന്‍സൂര്‍, സി.പി.ഐ. ജില്ലാ അസി.സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്, ബി.ജെ.പി. മണ്ണാ ര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി തുടങ്ങിയവര്‍ സംസാരിക്കും.
ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരേയും സമുദായത്തിലെ പാരമ്പര്യ നാട്ടു വൈദ്യന്മാരേയും ആദരിക്കും. സമുദായത്തേയും പട്ടികജാതി വിഭാഗങ്ങളേയും ബാധിക്കുന്ന മുഖ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അടുത്ത മൂന്ന് വര്‍ഷക്കാലം സംഘടന ഏറ്റെടുത്ത് നട ത്തുന്ന പ്രവര്ത്തപരിപാടികളുടെ പരിപ്രേക്ഷ്യത്തിന് സമ്മേളനം രൂപം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പോടെ സമ്മാനം സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്, ജില്ലാ സെക്രട്ടറി അഡ്വ. ദാമോദരന്‍ കുറാവാഞ്ചേരി, ജില്ലാ പ്രസിഡന്റ് കെ.പി ശാന്തകുമാരി, സ്വാഗതസംഘം ചെയര്‍ മാന്‍ മോഹനദാസന്‍, ശിവദാസന്‍ മേലേപ്പാട്ട്, ഭാസ്കരന് എന്നിവര്‍ പങ്കെടുത്തു.
