മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹകരണത്തോടെ കുമരം പുത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കുന്ന് മൊടാന്തോട് ജുമാമസ്ജിദിന് സമീപത്തെ പൊതുകുളം വൃത്തിയാക്കി.ശുചിയായ ജലാശയങ്ങള്‍ ആരോഗ്യകരമായ സമൂഹത്തിന്റെയും സുസ്ഥിരഭാവി യുടെയും അടിത്തറയാണെന്ന സന്ദേശമുയര്‍ത്തി നടത്തിയ ശുചീകരണയജ്ഞം ഗ്രാമ പഞ്ചായ ത്ത് അംഗം ആലീസ് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
എന്‍.എസ്.എസ്. യൂണിറ്റിന്റെ റിസ്റ്റോര്‍ ആന്‍ഡ് റിഫ്രഷ് എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രാദേശിക ജലാശയ ശുചീകരണ-സംരക്ഷണ പരിപാടി നടത്തിയത്. വളണ്ടിയര്‍മാര്‍ കുളവും പരിസരവും വൃത്തിയാക്കിയതിനൊപ്പം ജലാശയ സംരക്ഷണത്തെ കുറിച്ചുള്ള ബോധവല്‍ക്കര ണപ്രവര്ത്തനങ്ങളും നടത്തി. ജലസ്രോതസ്സുകളുടെ നിലനില്‍പ്പിന്റെയും പരിസ്ഥിതി സംരക്ഷ ണത്തിന്റെയും പ്രാധാന്യമുയര്ത്തി നടന്ന പരിപാടി നാട്ടുകാരുടെ ശ്രദ്ധയും അഭിനന്ദനവും നേടി.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, കല്ലടി കോളജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ കെ.ഷെരീഫ് എന്നിവര്‍ നേതൃത്വം നല്കി.
