മണ്ണാര്‍ക്കാട്: മെയ് നാലിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലും ഫലപ്രഖ്യാ പനത്തിനുമോടനുബന്ധിച്ച് ജില്ലയില്‍ ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ പടക്കനിര്‍മാണ-വില്പന ശാലകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉത്തര വിറക്കി.
മെയ് മൂന്ന്,നാല്,അഞ്ച് തിയതികളിലാണ് നിയന്ത്രണം ബാധകമാവുക. പൊതുജനങ്ങളുടെ ജീവനും സുരക്ഷയിലും ഉറപ്പാക്കാനും, ജില്ലയില്‍ ക്രമസമാധാന അന്തരീക്ഷം നിലനിര്‍ത്താനു മായി പടക്കങ്ങളുടെ നിര്മാണ്, സംഭരണം, വില്പന എന്നിവ നിയന്ത്രിക്കേണ്ടത് അനിവാര്യമാ ണെന്ന് സാഹചര്യം കണക്കിലെടുത്ത്, ബി.എന്‍.എസ്.എസ്. സെക്ഷന്‍ 163 പ്രകാരമാണ് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മെയ് മൂന്ന് മുതല്‍ അഞ്ച് വരെ ജില്ലയിലെ മുഴുവന്‍ പടക്ക നിര്‍മാണ-വില്പനശാലകളും പൂര്‍ണമായും അടച്ചിടണം. കൂടാതെ ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും വില്പന യോ കൈമാറ്റമോ നടത്താനും പാടില്ല. വിജയഹ്ലാദ പ്രകടനങ്ങളിലോ മറ്റ് പൊതുപരിപാടിക ളിലോ പടക്കം പൊട്ടിക്കുന്നതും കര്‍ശനമായി നിരോധിച്ചു.
തഹസില്‍ദാര്‍മാരും പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരും തങ്ങളുടെ പരിധിയിലുള്ള സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവ ര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
