കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ ഈസ്റ്റ് കൊമ്പം അങ്കണവാടിയുടെ 36-ാം വാര് ഷികവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അങ്കണവാടി ഹെല്പര് എന്‍.ടി പാര്വതിയ്ക്കുള്ള യാത്രയയപ്പും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുചന്ദ്രന്‍ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍ ഉപഹാരസമര്‍പ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പോറ്റൂര്‍ രഞ്ജിത്ത്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആസിഫ് അലി കൊമ്പത്ത്, പി.മുരളീ ധരന്‍,ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി. രമാദേവി, റിട്ട.പ്രിന്‍സിപ്പാള്‍ കെ.ഹസ്സന്, അങ്കണ വാടി വര്‍ക്കര്‍ ടി.സഫിയ,ഹെല്‍പ്പര്‍ എന്‍.ടി പാര്‍വതി, അക്കര മുഹമ്മദ്, സി.ടി മുഹമ്മദ് ഹാജി, സി.ടി ഹൈദരലി, എ.ഉമ്മുസല്‍മ സംസാരിച്ചു.
തുടര്‍ന്ന് അങ്കണവാടി കുട്ടികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടികളും അരങ്ങേറി.
