കാഞ്ഞിരപ്പുഴ: പപ്പടനിര്‍മാണ തൊഴിലാളിയെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിര പ്പുഴ വര്‍മ്മംകോട് കുന്നംതുരുത്തി വീട്ടില്‍ പരേതനായ അയ്യപ്പന്റെ ഭാര്യ വത്സല (65) ആണ് മരി ച്ചത്. വീട് വൃത്തിയാക്കുന്നതിനിടെ പപ്പടത്തിന് മാവുകുഴയ്ക്കുന്ന മെഷനില്‍ നിന്നും ഷോക്കേ ല്ക്കുകയായിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയായിരുന്നു സംഭവം.

വീടിന കത്ത് നിന്നും ഇവരെ പുറത്തേക്ക് കാണാതായതിനെ തുടര്‍ന്ന് അയല്‍വാസികളെത്തി നോക്കിയ പ്പോഴാണ് മെഷിന് സമീപം വത്സല വീണുകിടക്കുന്ന വത്സലയെ കണ്ടത്. ഉടന്‍ കാഞ്ഞിരപ്പുഴയി ലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവും മകനും മരിച്ചശേഷം വത്സല വീട്ടില്‍ തനിച്ചാണ് താമസം. മകള്‍ പത്തിരിപ്പാലയിലുള്ള ഭര്‍തൃവീട്ടിലാണ്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് പൊലിസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.