മണ്ണാര്‍ക്കാട്: യുവാക്കളില്‍ സംരംഭകത്വ അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിങ്സ് പാലക്കാട് ചാപ്റ്റര്‍ സംഘടിപ്പിച്ച ‘ടീന്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാം’ ശ്രദ്ധേയമായി. മണ്ണാര്‍ക്കാട് ഇര്‍ഷാദ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കള്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. വിങ്സ് ചാപ്റ്റര്‍ പ്രസിഡ ന്റ് ഡോ. ഷബാന അധ്യക്ഷയായി. ജെ.ഐ.എച്ച്. മണ്ണാര്‍ക്കാട് ഏരിയ വൈസ് പ്രസിഡന്റ് സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി.
പീപ്പിള്‍സ് ഫൗണ്ടേഷന് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നിഷാദ് വി.എം വിദ്യാര്‍ത്ഥി കള്‍ക്കായി പരിശീലന ക്ലാസ് നയിച്ചു. ചാപ്റ്റര്‍ സെക്രട്ടറി ഫരീദ സലം സ്വാഗതവും ഡോ. ഇര്‍ഫാന സി.എഫ് നന്ദിയും പറഞ്ഞു.
