കല്ലടിക്കോട് :തുപ്പനാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിക്കുന്ന ഭാഗവത വിചാര സമീക്ഷ സത്രത്തിന് തുടക്കമായി. കല്ലടിക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിനിന്നും കൃഷ്ണ വിഗ്രഹം ഘോഷയാത്രയായി ക്ഷേത്രത്തിലെ സത്ര വേദിയിലേക്ക് തലത്തിന്റെ അകമ്പ ടിയോടെ ആനയിച്ചു.തുടർന്ന് ആചാര്യ സ്വീകരണം ഉണ്ടായി. ആനിക്കോട് ശങ്കര അദ്വൈതാ ശ്രമം സ്വാമി ദേവാനന്ദപുരി സത്രത്തിന് തുടക്കം കുറിച്ചു.മെയ് 6 വരെയാണ് സത്രം നടക്കുക. വിമൽ വിജയ് കന്യകുമാരിയാണ് യജ്ഞാചാര്യൻ. ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കൽ പരേമ ശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. എല്ലാദിവസവും വിശേഷാൽ പൂജകൾ, പ്രഭാഷണങ്ങൾ, പ്രസാദൂട്ട് എന്നിങ്ങനെ ഉണ്ടാകും.
