തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപി ച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാ ണ് നിലവിലുള്ളത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് നിലവിലുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏപ്രില്‍ 30-ന് ഇടുക്കി, കണ്ണൂര്‍, കാസറഗോ ഡ് ജില്ലകളിലും, മേയ് 1-ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല് കിയിട്ടുണ്ട്. മേയ് 2-ന് ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ ഇന്ന് മുതല്‍ മേയ് 3 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റി നും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മനുഷ്യജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വലിയ നാശനഷ്ടം വരുത്താന്‍ സാധ്യതയുള്ളതി നാല് പൊതുജനങ്ങള്‍ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ കര്‍ശനമായ ജാഗ്രത പാലിക്കണം.
മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുകയും ജനലും വാതിലും അടച്ചിടുകയും വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേ ദിക്കാനും ഫോണ്‍ ഉപയോഗം ഒഴിവാക്കാനും ശ്രദ്ധിക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കി ല്‍ കുട്ടികളെ തുറസായ സ്ഥലത്തോ ടെറസിലോ കളിക്കാന്‍ അനുവദിക്കരുത്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അതിനുള്ളില്‍ തന്നെ തുടരണമെന്നും സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ എന്നിവ ഉപയോഗിക്കുന്നവര്‍ യാത്ര നിര്‍ത്തിവെച്ച് സുരക്ഷിതമായ കെട്ടിടങ്ങളില്‍ അഭയം തേടണമെ ന്നും നിര്‍ദ്ദേശമുണ്ട്.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകുന്നത് ഒഴി വാക്കണം. ജലാശയങ്ങളില്‍ മീന്‍പിടുത്തം, ബോട്ടിങ്, കുളി എന്നിവ പാടില്ല. വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടരുതെന്നും അവയെ മാറ്റിക്കെട്ടാനായി ഇടിമിന്നലുള്ള സമയത്ത് പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. തുറസായ സ്ഥലത്ത് അകപ്പെട്ടുപോ യാല്‍ പാദങ്ങള്‍ ചേര്‍ത്തുവെച്ച് തല കാല്മുട്ടുകള്ക്കിടയില് ഒതുക്കി ഇരിക്കേണ്ടതാണ്. മിന്ന ലേറ്റ ആളിന് ഉടന്‍ പ്രഥമശുശ്രൂഷ നല്‍കുകയും വൈദ്യസഹായം എത്തിക്കുകയും ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ‘ദാമിനി’ മൊബൈല്‍ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
