മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഹെറിറ്റേജ് മ്യൂസിയത്തിലെ ശേഖരങ്ങളുടെ ഡിജിറ്റലൈസേഷന് ലക്ഷ്യമാക്കി പ്രത്യേക ഇന്റേണ്‍ഷിപ്പ് പരിപാടി സംഘടിപ്പിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ കോളജുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 36 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇതിന്റെ ഭാഗമായി മ്യൂസിയം സന്ദര്‍ശിക്കാനും ഫീല്‍ഡ് പരിശീലനവും ഒരുക്കിയതുവഴി വിദ്യാര്‍ഥികള്‍ക്ക് അധികൃതരുമായി സംവദിക്കാനും പ്രയോഗികമായി പഠിക്കാനും അവസരമുണ്ടായി.
60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനപരിപാടിയില്‍ മ്യൂസിയം പഠനം, പുരാവസ്തു കൈകാര്യം ചെയ്യല്‍, ഫോട്ടോഗ്രഫി, സ്കാനിംഗ്, ഡാറ്റാ എന്‍ട്രി, മെറ്റാഡേറ്റ തയ്യാറാക്കല്‍ തുടങ്ങിയ വിഷയ ങ്ങളില്‍ വിദ്യാര്‍ഥികള്‍ പരിശീലനം നേടുകയും മ്യൂസിയത്തിലെ വിവിധ പുരാവസ്തുക്കളും ചരിത്ര ചിത്രങ്ങളും ഡിജിറ്റല്‍ രൂപത്തിലാക്കുകയും ചെയ്തു.
എ.ഐ ടൂളുകളെ കുറിച്ച് സുഹൈര്‍ സിറിയസ് ട്രൈയ്നിംഗ് ക്ലാസ് നല്കി. കേരള സര്‍വക ലാശാല ആര്‍ക്കിയോളജി വകുപ്പ് ഗവേഷകരായ ഡോ. അരുണ്‍ കുമാര്‍, മുഹമ്മദ് മുഹസിന്, അതുല്‍ ദേവ് എന്നിവരുടെ നേതൃത്വത്തില്‍ മഹാശില സ്മാരകങ്ങളെ കുറിച്ച് പ്രായോഗിക പരിശീലനം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.എം ജാസ്മിന്, ചരിത്രവിഭാഗം ഇന്റേണ്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ കെ.ഷരീഫ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
