മണ്ണാര്‍ക്കാട്: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പാലക്കാട് ജില്ലയില്‍ സ്ഥിരീകരിച്ചത് ആകെ 185 മലമ്പനി കേസുകള്‍.അലനല്ലൂര്‍, അമ്പലപ്പാറ, കുഴല്‍മന്ദം ആരോഗ്യബ്ലോക്കുകളലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിഥി തൊഴിലാളികള്‍, നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്ന വര്, മറ്റുസ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്തുവരുന്നവര്‍, മലയോരമേഖലകളില്‍ താമസിക്കുന്നവ ര്‍, റബര്‍തോട്ടങ്ങളുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍/ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മലമ്പനിവരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് മലമ്പനി പരത്തുന്നത്. രോഗം ബാധിച്ചവരെ കടിക്കുന്ന കൊതുകുകള്‍ മറ്റുള്ളവരെ കടിക്കുന്നതിലൂടെയോ, മലമ്പനി ബാധി ച്ചയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയോ രോഗം പകരാം. ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭാ വസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവ സങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്.
പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്. ഗര്‍ഭിണി കള്‍, ശിശുക്കള്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, കിടപ്പുരോഗികള്‍, മറ്റു ഗുരുതര രോഗ ബാധിതര്‍ എന്നിവരെ മലേറിയ വളരെ ദോഷകരമായി ബാധിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ മലേറിയ ബാധിച്ചാല്‍ ഗുരുതരമായ അനീമിയ, മാതൃമരണം, മാസം തികയാതെയുള്ള പ്രസവം, ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ എന്നിവയ്ക്ക് മലമ്പനി കാരണമാകും. കൃത്യസമയത്ത് ചികില്‍സിച്ചില്ലെ ങ്കില്‍ മലമ്പനി പെട്ടെന്ന് ഗുരുതരമായ രോഗത്തിലേക്കും മരണത്തിലേക്കും വ്യാപിക്കും.
അംഗീകൃത ചികിത്സാ മാര്‍ഗ്ഗരേഖ പ്രകാരം മലമ്പനിക്കെതിരായ ഫലപ്രദമായ സമ്പൂര്‍ണ്ണ ചികി ത്സ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തികച്ചും സൗജന്യമായി ലഭ്യമാണ്. അതിഥി സംസഥാന തൊഴിലാളികള്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും യാത്ര ചെയ്തു വരുന്നവര്‍ എന്നിവര്‍ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെത്തി നിര്‍ബന്ധമായും രക്ത പരിശോധന നടത്തി രോഗം ഇല്ല എന്നുറപ്പുവരുത്തേണ്ടതാണ്.മലമ്പനിക്ക് കാരണമാകുന്ന കൊതുകുകള്‍ വെള്ളത്തി ല്‍ മുട്ടയിട്ട് വളരുന്നതിനാല്‍ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന പ്രതിരോധ മാര്‍ഗം.
ആഴം കുറഞ്ഞ കിണറുകളിലും മറ്റും കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി, ഗാംബൂസിയ തുടങ്ങിയ ചെറു മത്സ്യങ്ങളെ നിക്ഷേപിക്കുകയോ കിണറുകളും ടാങ്കുകളും കൊതുകു കടക്കാത്ത വിധം വലകൊണ്ട് മൂടി സംരക്ഷിക്കുകയോ ചെയ്യണം.റോഡ്/കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലങ്ങളി ലും ജല ദൗര്‍ലഭ്യമുള്ള സ്ഥലങ്ങളിലും വെള്ളം സൂക്ഷിച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുക് വളരുന്നില്ലെന്നുറപ്പാക്കണം. കൊതുകുകടി ഏല്ക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
