മണ്ണാര്‍ക്കാട്: എല്ലാ തലമുറകള്‍ക്കും വാക്സിനുകള്‍ ഫലപ്രദമാണെന്ന സന്ദേശമുയര്‍ത്തി ലോക ഇമ്മ്യൂണേസേഷന് വാരാചരണം ജില്ലയില്‍ തുടങ്ങി. തച്ചനാട്ടുകര ഐ.എന്‍.ഐ.സി. കണ്വെന് ഷന് സെന്ററില്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആര്.സി.എച്ച്. ഓഫിസര്‍ ഡോ.എ. കെ അനിത നിര്‍വഹിച്ചു. തച്ചനാട്ടുകര കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ പി.എന്‍ സിമ്മി അധ്യക്ഷയായി.
ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ എസ് സയന, കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ റഷീദ്, കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സോഫിയ, മണ്ണാര്‍ക്കാട് ജില്ലാ എജുക്കേഷന്‍ ഓഫിസര്‍ വി.അനിത , തച്ചനാട്ടുകര ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ രമാദേവി, പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിലെ സോഷ്യല്‍ വര്‍ക്കര്‍ എം.രഞ്ജിത്ത്, ജില്ലാ നഴ്സിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് സി.ലക്ഷ്മി, കുടുംബശ്രീ ജെന്‍ഡര്‍ ഡി.പി.എം. എസ്.ഗ്രീഷ്മ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫിസര്‍ രജീന രാമ കൃഷ്ണന്, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഇന്‍ ചാര്‍ജ് പി.രാജലക്ഷ്മി, അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം പബ്ലിക് ഹെല്‍ത്ത് നഴ്സ് സൂപ്പര്‍വൈസര്‍ നന്ദിനി, തച്ചനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തി ലെ പബ്ലിക് ഹെല്‍ത്ത് നഴ്സ് റുക്കിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
ബോധവല്‍ക്കരണ റാലി, നാടകം, പ്രതിരോധ കുത്തിവെപ്പിനെ കുറിച്ചുള്ള പ്രദര്‍ശനം എന്നിവ യും നടന്നു.അലനല്ലൂര്‍ ഹെല്‍ത്ത് ബ്ലോക്കിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ്. അങ്ക ണ്വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കൗമാരപ്രായക്കാരുടെ ക്ലബ് അംഗങ്ങള്‍, മാതാ പിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
