പുലാപ്പറ്റ: കോണിക്കഴിയില് അജ്ഞാത ജീവിയുടെ ആക്രമണം. 12 കോഴികളെ ചത്ത നിലയില്‍ കാണപ്പെട്ടു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.കോണിക്കഴി ചോലകുണ്ടില്‍ രാജന്, ഗിരിജ, ഈഞ്ഞമുള്ളില് ബിന്ദു എന്നിവരുടെ 12 കോഴികളാണ് കോഴികൂടിനകത്തും പുറത്തുമായി ചത്തനിലയില്‍ കണ്ടത്. രണ്ട് വീടുകളിലെ കോഴിക്കൂടുകള്‍ പൊളിച്ച നിലയിലും, ഒരുവീട്ടിലെ കോഴിക്കൂട് തുറന്ന് കോഴികളെ പുറത്തേക്കെടുത്ത നിലയിലുമായിരുന്നു. കോഴിക ളുടെ ശബ്ദം കേട്ട രാജന് ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ ഒരു ആടിന്റെ വലുപ്പത്തില്‍ തവിട്ട് നിറത്തിലുള്ള ജീവി ഓടിപോകുന്നതായി ടോര്‍ച്ച് വെളിച്ചത്തില്‍ കണ്ടുവെന്ന് പറയുന്നു. പരിസ രത്തെ പല വീടുകളിലും ഇതിനുമുമ്പും ചില ദിവസങ്ങളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാ യിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ ദിവസങ്ങളിലായി 27 കോഴികള്‍ ഇതുപോലെ നഷ്ട്ടപെ ട്ടതായാണ് പറയുന്നത്. ഗിരിജയുടെ വീട്ടിലെ ഒരു കോഴിയെ പാതി ഭക്ഷിച്ച നിലയിലും ബാക്കി എല്ലാ കോഴികളെയും രക്തം മാത്രം കുടിച്ച് ഉപേക്ഷിച്ച നിലയിലുമാണ് കണ്ടത്. സമാനമായ സംഭവം കഴിഞ്ഞ ചൊവ്വാഴ്ച്ച കല്ലടിക്കോട്,ചൂരക്കോട് ഭാഗങ്ങളിലും ഉണ്ടായിരുന്നു. 15 കോഴിക ളെയാണ് ഇതുപോലെ ചത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പൊലിസിലും, മൃഗസംരക്ഷണ വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.
