കല്ലടിക്കോട്: കരിമ്പ മൂന്നേക്കര്‍ മണലി ഭാഗത്ത് വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ചു. ചാത്തമലയില്‍ രാജുവിന്റെ വീടിനോട് ചേര്‍ന്ന് കൂട്ടില്‍ കെട്ടിയിട്ടിരുന്ന നായയെ തിങ്കളാഴ്ച രാത്രി 12.30-ഓടെ പുലി ആക്രമിച്ചതായാണ് പറയുന്നത്. നായയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെ വന്യജീവി നായയെ ഉപേക്ഷിച്ച് ഓടിപ്പോവുകയാണ് ഉണ്ടായ തെന്ന് വീട്ടുകാര്‍ പറഞ്ഞു.നായയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് ജനപ്രതിനിധികളും വനം വകുപ്പ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
രണ്ട് ദിവസം മുന്‍പ് മൂന്നേക്കര്‍ കാഞ്ഞിരംപാറ പന്തലോട രാമചന്ദ്രന്റെ വളര്‍ത്തുനായയെ പുലി പിടിച്ചു കൊണ്ടുപോയിരുന്നു. ഞായറാഴ്ച്ച വാക്കോട് പറക്കലടി ഭാഗത്ത് ടാപ്പിംഗ് തൊഴിലാളിക ള്‍ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഇവിടെ നീരീക്ഷണ കാമറ സ്ഥാപി ച്ചിരിക്കുകയാണ്. മൂന്നേക്കര്‍ കരിയട്ടി, ചുള്ളിയാംകുളം പ്രദേശങ്ങളില്‍ അടുത്തിടെ കടുവയെ കണ്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. പുലിയും കടുവയും വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയാകു ന്നത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
ആനശല്യം കാരണം പ്രദേശത്തെ പല തോട്ടങ്ങളും കര്‍ഷകര്‍ ഉപേക്ഷിച്ചസ്ഥിതിയിലെത്തുക യും ഈ സ്ഥലങ്ങള്‍ കാടുകയറുകയും ചെയ്തത് വന്യമൃഗങ്ങള്‍ക്ക് താവളമായി മാറുന്നതായി പരാതിയുണ്ട്. വനാതിര്‍ത്തിയില്‍ മീന്‍വല്ലം മുതല്‍ തുടിക്കോട് വരെ സ്ഥാപിച്ചിട്ടുള്ള വൈദ്യുത പ്രതിരോധ വേലിയില്‍ വൈദ്യുതി പ്രവാഹം കാര്യക്ഷമമല്ലാത്തതിനാല്‍ കാട്ടാനകള്‍ കൃഷി യിടങ്ങളിലേക്ക് ഇറങ്ങുന്ന സ്ഥിതിയാണുള്ളതെന്നും പ്രദേശവാസികള്‍ പറയുന്നു. കാട്ടാനയ്ക്കു പുറമെ പുലി ശല്യം കൂടി വര്‍ധിച്ചതോടെ ഭീതിയോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്.
