മണ്ണാര്‍ക്കാട്: മുസ്ലിം സര്‍വീസ് സൊസൈറ്റി മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ സ്ഥാപക ദിനാചരണവും ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്കുള്ള യാത്രയയപ്പും നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.പി.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡ ന്റ് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി പി. ഹസ്സന് ഹാജി മുഖ്യപ്രഭാഷണം നടത്തി. നാട്ടുകല്‍ ഐ.എന്‍.ഐ.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഹജ്ജ് സന്ദേശം നല്കി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ അബ്ദുല്റഹ്മാന് ആദ്യകാല പ്രവര് ത്തകരെ ആദരിച്ചു.
ജില്ലാ ട്രഷറര്‍ കെ.പി.ടി നാസര്‍, ഹാജീസ് ഹെല്‍പ്പിങ് ഹാന്‍ഡ്സ് മണ്ഡലം കോ- ഓര്‍ഡിനേറ്റര്‍ ഹുസൈന് കളത്തില്‍, ഐ.മുഹമ്മദ്, മമ്മദു കാഞ്ഞിരത്തില്‍, സഫ്വാന് നാട്ടുകല്‍, വനിതാ വിങ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് കെ.എച്ച് ഫഹദ്, ജില്ലാ പ്രസിഡന്റ് സി. മുജീബ് റഹ്മാന്, ജനറല്‍ സെക്രട്ടറി എ.കുഞ്ഞയമു, റീഗള്‍ മുസ്തഫ, സിദ്ദീഖ് പാറോക്കോട്, ബി.എസ് അബ്ബാസ്, എം.ഷാഹിദ്, എന്‍.മുഹമ്മദ് ഫൈസല്‍, ഒ.എം ഇസ്ഹാഖ്, കെ.പി ഹക്കീം, കെ.എ ഹുസ്നി മുബാറക്, സി.പി മാനു തുടങ്ങിയവര്‍ സംസാരിച്ചു.
